About Us

Nowadays we do not suffer from the lack of the provision of religious studies, but the number of students in this field continues to increase day by day. Unfortunately, most of the systems of these religious studies may fail to take the spirit of religion rooted in their minds and impart the Islamic values and the noble tradition of Prophet (S) to them so that it shall be reflected in their day-to-day life. Hence we see some of such students deviate from the true path of Islam, without knowing Allah at its right way and without practicing the Islamic values and Prophets teachings in their personal life and regular activities. This is a crisis that has hindered the development of the Muslim community, and to find solution for the same is inevitable. The only way to treat the aforesaid crisis is to chasten the souls and to purify the hearts.Fathul Fathah centre, located in the village of Attippatta, Kerala, India, and founded under the leadership and guidance of the wise and virtuous Islamic Scholar, late Sheikh Muhiyiddin bin Abdul Qayyoom, May Allah’s mercy be upon him, offers a solution to this crisis, and the Centre has initiated effective steps to achieve this heavy goal.

ലക്ഷ്യം

നമുക്ക് ചുറ്റും മതപഠന സംവിധാനങ്ങളും സമ്പ്രദായങ്ങളും ധാരാളമാണ്. അറിവ് തേടുന്നവരുടേയും ബിരുദം നേടുന്നവരുടേയും പ്രഭാഷണ സദസ്സുകളിൽ പങ്കെടുക്കുന്നവരുടേയും ആത്മീയ അന്വേഷിക്കുന്നവരുടേയും എണ്ണം നാൾ കുനാൾ കൂടി വരുന്നുമുണ്ട്. എങ്കിലും ലഭ്യമാകുന്ന അറിവ് ആഴത്തിലുള്ള അനുഭവാമായിതിരുന്നതിന്റെ അഭാവമാണെങ്ങും .  പാപങ്ങളിൽ  നിന്ന് അകലം പാലിക്കാനോ ആരാധനകളിൽ അനുഭൂതി കണ്ടെത്താനോ സർവശക്തനായ അല്ലാ ഹുവിനെ പൂർണ്ണാർത്ഥത്തിൽ തിരിച്ചറിയാനോ അധികമാളുകൾക്കും സാധിക്കുന്നില്ല.  മൗലികമായ ഈ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കാണേണ്ടതില്ലേ? ആത്മസംസ്കരണവും തസ്വവുഫുമാണ് അതിനുള്ള പോംവഴികൾ

ആത്മീയ ജീവിതത്തിന്റെ നിർമലമായ മാതൃകയും സ്നേഹ സൗമ്യതകളുടെ കുളിരേകുന്ന  സാന്നിധ്യവുമായിരുന്ന ഉസ്താദ് അത്തിപ്പറ്റ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ(ന:മ) വിഭാവനം ചെയ്ത ഫത്ഹുൽ ഫത്താഹ് സെന്റർ പുതിയ കാലത്തെ നയുടെ ആകുലതകൾക്കുള്ള മറുമരുന്ന് അന്വേഷിക്കുകയാണ്. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ അതിപറ്റയിൽ 2015 ൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ശിലാസ്ഥാപന കർമ്മം നിർവ്വിഹിക്കുകയും 2017 ൽ കെട്ടിട നിർമ്മാണം പുറത്തിയാക്കി ഉദ്ഘാടനവും പഠനാരംഭവും കുറിക്കുകയും ചെയ്ത ഈ സെന്റ റിൽ ഈ ലക്ഷ്യസാക്ഷാൽക്കാരത്തിനായി വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടും

തസ്വവും ആത്മവിമലീകരണവും സാധ്യമാക്കുന്ന പരിശീലന പരിപാടികൾ, ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുന്ന പഠനകോഴ്സ്, ആത്മ സംസ്കരണ പരിശീലനങ്ങൾക്ക് പ്രാധാന്യം നൽകി. മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്ന ശരീഅത്ത് കോളേജ്, തസ്വവുഫ് ഗ്രന്ഥങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഇസ്ലാമിക് ലൈബ്രറി, മുഅല്ലി കർക്കും മുതഅല്ലിമുകൾക്കും പ്രത്യേക പരിഗണ നൽകി ആവശ്യക്കാർക്ക് സഹാ യങ്ങൾ ചെയ്യുന്ന ചാരിറ്റി ആന്റ് വെൽഫെയർ സെന്റർ എന്നിവ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞത്.

 

 

 

സ്ഥാപകൻ

കേരളത്തിനകത്തും പുറത്തും ആധ്യാത്മികോന്നതിക്കായി നേതൃപരമായ സേവനങ്ങൾ കാഴ്ച്ചവെച്ച് മുത്ത് നബി(സ്വ)യുടെ തിരുസുന്നത്ത് കണിശതയോടെ ജീവിതത്തിൽ പകർത്തി നമുക്ക് മാതൃക കാണിച്ചുതന്ന്, നമ്മോട് വിടപറഞ്ഞ ബഹുമാന്യനായ അത്തിപ്പറ്റ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ (ന:മ) ആണ് ഫത്ഹുൽ ഫത്താഹ് എന്ന ആശയം മുന്നോട്ടു വെച്ചതും അതിന്റെ സാക്ഷാൽക്കാരത്തിനായി തന്റെ സഹയാത്രികരോടൊപ്പം കഠിനാധ്വാനം ചെയ്തതും. ആ അത്യുത്സാഹത്തിനു മുമ്പിൽ കാലങ്ങൾ ചുരുങ്ങുകയും വളരെ കുറഞ്ഞ സമയം കൊണ്ട് ഈ സ്ഥാപനം ഉന്നത ആത്മീയ കേന്ദ്രമായി ഉയർന്നുവരികയും ചെയ്തു.

സൂഫിസത്തിന്റെ കൈവഴികളിലൂടെ ഉസ്താദ് കൊണ്ടു നടന്നിരുന്ന ആത്മീയ സദസ്സുകൾ മുടക്കം കൂടാതെ പൂർവ്വോപരി ഭംഗിയായി നടത്തിപ്പോരുക എന്ന ലക്ഷ്യത്തോടൊപ്പം തസ്വവുഫിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് ഉസ്താദിനെ പോലെ സുന്നത്തുകളിൽ പോലും വിട്ടു വീഴ്ചയില്ലാതെ സംശുദ്ധമായ ജീവിതം നയിക്കുന്ന  ഒരു വിഭാഗത്തെ വാർത്തെടുക്കലും ഇതിന്റെ പിന്നിലുണ്ട്

അൽഐന്ന സുന്നി സെന്റർ, ഗ്രേസ് വാലി വിദ്യാഭ്യാസ സമുഛയം, ചെമ്മാട് ഫാത്തിമ സഹ്റ ബനാത്ത് കോളേജ് തുടങ്ങിയവ ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് ചേർത്ത് വെക്കേണ്ടവയാണ് ഫത്ഹുൽ ഫത്താഹ്. ജീവിത സായാഹ്നത്തിൽ തന്റെ ആത്മീയ സംസ്കരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഉസ്താദ് തെരെഞ്ഞെടുത്തത് ഫത് ഹുൽ ഫത്താഹായിരുന്നു. ഉസ്താദിന്റെ അന്ത്വവിശ്രമവും ഇതിന്റെ ചാരത്താണ്

കേവലമൊരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ഹൃദയസംസ്കണ പ്രവർത്തനങ്ങൾ ആത്മീയ സദസ്സുകൾ തസ്വവുഫിന്റെ അധിക വായന തൽസംബന്ധമായ ഗവേഷണങ്ങൾ അവയുടെ പ്രചരണം എന്നിവ ചുക്കാൻ പിടിക്കുന്ന ഒരു ആത്മീയ കേന്ദ്രമായിരിക്കണം ഫത്ഹുൽ ഫത്താഹ് എന്നതാണ് ഉസ്താദിന്റെ കാഴ്ചപ്പാട്

ആ മഹാ മനീഷിയുടെ കാൽപാടുകൾ പിന്തുടർന്ന് അവിടത്തെ നിർദേശങ്ങൾ അവിടത്തെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് അവിടത്തെ ലക്ഷ്യങ്ങൾ സാക്ഷാൽകരിച്ച് ഫത് മുന്നോ ട്ടു നീങ്ങുന്നു. എല്ലാറ്റിനും സാക്ഷിയായി അനുഗ്രഹങ്ങൾ വിതറി, ഫത്ഹുൽ ഫത്തനത്ത് ആ മഹാമനീഷി വിശ്രമിക്കുന്നു.

ഉമ്മത്തിനു ആശ്വാസവും അവരുടെ ഹൃദയങ്ങൾക്ക് വിശ്വാസത്തിന്റെ വെളിച്ചവും നിലനിന്ന ആ വിശുദ്ധ ജീവിതം നമുക്ക് മുന്നിലുണ്ട്. മാലോകർക്ക് ദിശാബോധം നൽകി, ആ ആ അഷ്ടദിക്കു കളിലേക്കും പ്രസരണം ചെയ്യുന്ന ഒരു ലൈറ്റ് ഹൗസായി ഈ ഫത്ഹുൽ ഫത്താഹ് നിലനിൽക്കണം. നാഥൻ തുണക്കട്ടെ.

 

7034060786
7034070786
7034080786
9544111106

ഫോൺ നമ്പേഴ്സ്