എസ് എസ് എല്‍ സി വിജയിച്ച, മദ്റസ ഏഴാം തരം യോഗ്യതയുള്ള ആണ്കുട്ടികൾക്കാണ് അപേക്ഷിക്കാന്‍ അർഹത.
അപേക്ഷിച്ചതിന് ശേഷം തുടർന്നുള്ള നിർദ്ദേശങ്ങളും ഹാള്‍ടിക്കറ്റ് അപ്രൂവ് ചെയ്യുന്നതുമെല്ലാം ഇ-മെയിലിലൂടെ ആയതിനാല്‍ ഉപയോഗത്തിലുള്ള ഇ-മെയില്‍ ഐഡി തന്നെ ചേർക്കുക.
പ്രാഥമിക അപ്രൂവല്‍ കഴിഞ്ഞ് മെയ്31ന് ശേഷം അപേക്ഷകന്‍റെ മെയിലിലേക്ക് അപ്ലിക്കേഷന്‍ ഫോമും ഹാള്‍ ടിക്കറ്റും അയക്കുന്നതാണ്. ഇത് പ്രിന്‍റ് എടുത്ത് (ഫോമില്‍ പൂരിപ്പിക്കേണ്ടവയെല്ലാം പൂരിപ്പിച്ച്) വെക്കേണ്ടതാണ്.
അപേക്ഷ ഫോമിന്‍റെയും ഹാള്‍ടിക്കറ്റിന്‍റെയും പ്രിൻറ് ഔട്ട്, അപേക്ഷ ഫീ 200 രൂപ, വിദ്യാർത്ഥിയുടെ ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി, എസ് എസ് എല്‍ സി മാർക്ക് ലിസ്റ്റ്, മദ്റസ ഏഴാം ക്ലാസ് മാർക്ക് ലിസ്റ്റ് എന്നിവ ഇന്‍റർവ്യൂ ദിവസം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.