വളാഞ്ചേരി: അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് ശരീഅത്ത് കോളേജ് നാലാം ബാച്ചിന്‍റെ ക്ലാസുദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പുതുതായി അഡ്മിഷന്‍ നല്‍കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുദ്ഘാടനമാണ് ബുധനാഴ്ച രാവിലെ 10:30ന് രിയാളുസ്സ്വാലിഹീന്‍ എന്ന ഹദീസ് ഗ്രന്ഥത്തിന്‍റെ ആദ്യഭാഗം ചൊല്ലിക്കൊടുത്ത് തങ്ങള്‍ നടത്തിയത്. കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും സുഫ്ഫ സ്റ്റുഡന്‍റ്സ് യൂനിയന്‍ ലോഗോ പ്രകാശനവും സ്റ്റുഡന്‍റ്സ് പ്രൊഫൈല്‍ ഡയറി പ്രകാശനവും തങ്ങള്‍ നിര്‍വഹിച്ചു. അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ അത്തിപ്പറ്റ അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന് അബ്ദുല്‍ ഹകീം വാഫി വള്ളിക്കാപ്പറ്റ നേതൃത്വം നല്‍കി. ഖാസിം കോയത്തങ്ങള്‍ എടയൂര്‍, ഹുസൈന്‍ കോയത്തങ്ങള്‍ കൊളമംഗലം, അബ്ദുല്‍ ഹഖ് തങ്ങള്‍ എരുമത്തടം, സിപി ഹംസ ഹാജി അത്തിപ്പറ്റ, അബൂബക്കര്‍ മൗലവി വെങ്ങാട്, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, അബ്ദുസ്സലാം ഹുദവി ഓങ്ങല്ലൂര്‍, അബ്ദുറസാഖ് വളാഞ്ചേരി, മൊയ്തു എടയൂര്‍, സിദ്ദീഖ് ഹാജി ആദൃശ്ശേരി, അബ്ദുര്‍റഹ്മാന്‍ വാഫി പൊന്നാനി, മുസ്ഥഫ യമാനി തെയ്യോട്ടുചിറ, സല്‍മാന്‍ വാഫി വളവന്നൂര്‍, മുഹമ്മദ് സ്വാലിഹ് വാഫി ഓണംപിള്ളി, നൂറുദ്ദീന്‍ ഹുദവി കൂരിയാട്, ഫാറൂഖ് വാഫി അത്തിപ്പറ്റ, അയ്യൂബ് മുസ്ലിയാര്‍ കൊളത്തൂര്‍, ശരീഫ് ഫൈസി പൊട്ടിക്കല്ല് എന്നിവര്‍ സംസാരിച്ചു.